Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Engine Fire

എൻജിനിൽ തീപിടിത്തം; ടർക്കിഷ് വിമാനത്തിന് കോൽക്കത്തയിൽ അടിയന്തര ലാൻഡിംഗ്

കോൽക്കത്ത: എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് കോൽക്കത്ത വിമാനത്താവളത്തിൽ അടിന്തര ലാൻഡിംഗ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. കാഠ്മണ്ഡുവിൽനിന്ന് ഇസ്താംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസിന്‍റെ വിമാനമാണ് കോൽക്കത്തയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്.

ഇന്ന് ഉച്ചക്ക് 2.49നാണ് ‌ടർക്കിഷ് 727 വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങിയത്. കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് വിമാനത്തിന്‍റെ എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ കോൽക്കത്ത എടിസിയെ വിവരം അറിയിക്കുകയും അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയുമായിരുന്നു. വിമാനത്തിൽ 236 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

Latest News

Corehub Up